റെജി ജോസഫിന് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ അവാർഡ്

Posted on: October 27, 2017

തിരുവനന്തപുരം : റെജി ജോസഫിന് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പത്രപ്രവർത്തക അവാർഡ്. ദീപിക കോട്ടയം ബ്യൂറോ ചീഫാണ്. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും കണ്ണൂരിൽ നടക്കുന്ന സംസ്ഥാന ശാസ്ത്ര കോൺഗ്രസിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.

കാഞ്ഞിരപ്പള്ളി പഴയിടം പുല്ലുതുരുത്തിയിൽ പി. ജെ. ജോസഫിന്റെയും ത്രേസ്യാമ്മയുടെയും പുത്രനായ റെജിക്ക് പത്രപ്രവർത്തനരംഗത്തെ മികവിന് ദേശീയ അന്തർദേശീയ അവാർഡുകളും ഫെലോഷിപ്പുകളും ഉൾപ്പെടെ ലഭിച്ച 75 ാമത്തെ പുരസ്‌കാരമാണിത്. ഭാര്യ ആഷ്‌ലി തെരേസ ജോസ് ഇളങ്ങുളം സെന്റ് മേരീസ് ഹൈസ്‌കൂൾ അധ്യാപികയാണ്. മക്കൾ : ആഗ്നസ് തെരേസ്, അൽഫോൻസ് (ഇരുവരും ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾ).

പ്രേംഭാട്ടിയ ദേശീയ പരിസ്ഥിതി പുരസ്‌കാരവും ഫെലോഷിപ്പും ലഭിച്ചിട്ടുള്ള റെജി ജോസഫിന് സ്റ്റേറ്റ്‌സ്മാൻ (മൂന്നു തവണ), കുഷ്‌റോ ഇറാനി, രാംനാഥ് ഗോയങ്ക, റെഡ് ഇങ്ക്, ഡെവലപ്പിംഗ് എഷ്യ അവാർഡ് (രണ്ടു തവണ), പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ, സംസ്ഥാന സർക്കാരിൻറെ മാധ്യമ അവാർഡ് (മൂന്നു തവണ), കർപൂർ ചന്ദ് കുലിഷ്, കെ.സി. സെബാസ്റ്റ്യൻ, (മൂന്നു തവണ), കൊളംബിയർ, മാധവ വാരിയർ, (രണ്ടു തവണ), ഡോ. അംബേദ്കർ, (രണ്ടു തവണ) ആർ. കൃഷ്ണസ്വാമി, നവാബ് രാജേന്ദ്രൻ, സ്വദേശാഭിമാനി, ഇന്ത്യ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്, റെഡ്‌ക്രോസ്, ഡോ. മൂർക്കന്നൂർ നാരായണൻ (രണ്ടു തവണ), ചൊവ്വര പരമേശ്വരൻ, ലാഡ്‌ലി മീഡിയ(രണ്ടു തവണ), ഐഎംഎ രണ്ടു തവണ), റീച്ച് ലില്ലി, പി. വേണുഗോപാൽ, (രണ്ടുതവണ), എസ്ബിടി, സഹീദ് നിയോഗി, എയ്ഡ്‌സ് കൺ?ട്രോൾ സൊസൈറ്റി, കാത്തലിക് പ്രസ് യൂണിയൻ, ഐസ്പിഎ ലൂയിസ് കരേനോ, കെസിബിസി, പിയുസിഎൽ, കെ. ജയചന്ദ്രൻ, രാജീവൻ കാവുമ്പായി, സെൻറർ ഫോർ സയൻസ് ആൻഡ് എൻവയൺമെൻറ് ഫെലോഷിപ്പ് (രണ്ടു തവണ), യുണിസെഫ്, റീച്ച് ലില്ലി ഫെലോഷിപ്പ് തുടങ്ങിയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.