മിനി ഐപ്പ് എല്‍ഐസി സൗത്ത് – സെന്‍ട്രല്‍ സോണല്‍ മാനേജര്‍

Posted on: April 27, 2019

ചെന്നൈ : മിനി ഐപ്പ്  – ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ സൗത്ത് – സെന്‍ട്രല്‍ (കര്‍ണാടക, തെലുങ്കാന, ആന്ധ്ര) സോണല്‍ മാനേജരായി നിയമിതയായി. എല്‍ ഐ സി യുടെ ആദ്യത്തെ വനിത സോണല്‍ മാനേജരാണ്.

നേരത്തെ എല്‍ ഐ സി ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് ചുമതലയുള്ള എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. എല്‍ഐസിഎച്ച്എഫ്എല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സിഇഒയും ഡയറക്ടറുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.