ഡോ. പദ്മനാഭ ഷേണായിക്ക് യംഗ് റുമറ്റോളജിസ്റ്റ് അവാർഡ്

Posted on: January 16, 2019

ഗുവാഹത്തിയിൽ നടന്ന ഇന്ത്യൻ റുമറ്റോളജി അസോസിയേഷൻ ദേശീയ കോൺഫറൻസിൽ ഡോ. പദ്മനാഭ ഷേണായി യംഗ് റുമറ്റോളജിസ്റ്റ് അവാർഡ് ഡോ.അമിത അഗർവാൾ, ഡോ. ജ്യോത്സനാ ഓഖ് എന്നിവരിൽ നിന്നും ഏറ്റുവാങ്ങുന്നു.

കൊച്ചി : ഡോ. പദ്മനാഭ ഷേണായിക്ക് യംഗ് റുമറ്റോളജിസ്റ്റ് അവാർഡ്. എറണാകുളം നെട്ടൂരിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ റുമറ്റിസം എക്‌സലൻസ് (ഡോക്ടർ ഷേണായീസ് കെയർ) സ്ഥാപകനും ഏഷ്യ പസഫിക് ലീഗ് ഓഫ് അസോസിയേഷൻസ് ഫോർ റുമറ്റോളജിയുടെ (അപ്‌ലാർ) റുമറ്റോളജിസ്റ്റ് അംബാസഡറുമാണ്.

ഡോ.ഷേണായിയുടെ വാതരോഗ ചികിത്സാരംഗത്തെ ശാസ്ത്രീയമായ കണ്ടെത്തലുകൾക്കാണ് അവാർഡ്. ഗുവാഹത്തിയിൽ സമാപിച്ച ഇന്ത്യൻ റുമറ്റോളജി അസോസിയേഷൻ ദേശീയ കോൺഫറൻസിലാണ് അവാർഡ് സമ്മാനിച്ചത്.

തന്റെ ഗവേഷണത്തിലൂടെ സ്‌ക്ലീറോഡെർമ എന്ന വാതരോഗത്തെ ചികിത്സയിലൂടെ വരുതിയിലാക്കാമെന്ന് തെളിയിച്ചതിന് ഡോ.പദ്മനാഭ ഷേണായിക്ക് അന്താരാഷ്ട്ര അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ വാതരോഗികൾക്ക് കൂടുതൽ ആശ്വാസം ലഭിക്കുന്നതിനായി രാജ്യത്ത് ഈ മേഖലയിൽ കൂടുതൽ ഗവേഷണങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ദേശീയ കോൺഫറൻസിൽ ഡോ. ഷേണായി പ്രബന്ധം അവതരിപ്പിച്ചു. അപ്‌ലാർ റുമറ്റോളജിസ്റ്റ് അംബാസഡർ പദവിയിൽ എത്തിയ ആദ്യ ഇന്ത്യൻ റുമറ്റോളജിസ്റ്റാണ് ഡോ. ഷേണായി.