ഡോ. ഗ്ലിൻോ ആന്റണിയ്ക്ക് അന്താരാഷ്ട്ര പുരസ്‌കാരം

Posted on: December 13, 2017

കൊച്ചി : ഡോ. ഗ്ലിൻോ ആന്റണിയ്ക്ക് അന്താരാഷ്ട്ര പുരസ്‌കാരം. ദുബായിൽ സമാപിച്ച ഏഷ്യ പസഫിക് റീജണിലെ (അപ്‌ലാർ) വാതരോഗ ചികിത്സാ വിദഗ്ധരുടെ 19 മത് കോൺഫറൻസിൽ ഡോ.ഗ്ലിൻോ ആന്റണി അവതരിപ്പിച്ച പ്രബന്ധത്തിനാണ് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത്. റുമറ്റോയ്ഡ് ആർത്രൈറ്റിസ് അഥവാ ആമവാതം എന്ന രോഗത്തിന് ബയോളജിക്കൽ തെറാപ്പിയിലൂടെ ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കാം എന്ന കണ്ടെത്തലിനാണ് അന്താരാഷ്ട്ര പുരസ്‌കാരം.

എറണാകുളം നെട്ടൂരിൽ പ്രവർത്തിക്കുന്ന ഡോ. ഷേണായീസ് സെന്റർ ഫോർ റൂമറ്റിസം എക്‌സലൻസിലെ (കെയർ) വാതരോഗ ചികിത്സാ വിദഗ്ധൻ ഡോ. ഷേണായീസ് കെയറിന്റെ സ്ഥാപകനും അപ്‌ലാർ റുമറ്റോളജിസ്റ്റ് അംബാസഡറുമായ ഡോ.പത്മനാഭ ഷേണായിയുടെ നേതൃത്വത്തിൽ നടന്ന പഠനങ്ങളിലെ കണ്ടെത്തലുകൾക്കാണ് അവാർഡ് ലഭിച്ചത്. 60 ൽ പരം രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ പ്രബന്ധങ്ങളിൽ നിന്നാണ് ഡോ. ഗ്ലിന്റോയുടെ ചെലവുകുറഞ്ഞ ചികിത്സാ കണ്ടെത്തലുകൾക്ക് പുരസ്‌കാരം ലഭിച്ചത്.