ഇന്‍ഡെല്‍ മണിക്ക് അതിവേഗം വളരുന്ന എന്‍ബിഎഫ്‌സിക്കുള്ള  അവാര്‍ഡ് 

Posted on: May 11, 2023

മുംബൈ : ഇന്‍ഡെല്‍ മണിക്ക് അതിവേഗം വളരുന്ന എന്‍ബിഎഫ്‌സിക്കുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് ലഭിച്ചു. മുംബൈയില്‍ നടന്ന രണ്ടാമത് ബിഎഫ്എസ്‌ഐ ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ ഇന്‍ഡെല്‍ മണി എക്‌സിക്യൂട്ടിവ് ഡയറക്റ്ററും സിഇഒയുമായ ഉമേഷ് മോഹനനും ബിസിനസ് ഹെഡും ഇവിപിയുമായ ജിജിത്രാജ് തെക്കയിലും ചേര്‍ന്ന് ഫിനാന്‍സ് ഇന്‍ഡസ്ട്രി ഡെവലപ്രിന്റ് കൗണ്‍സിലിന്റെ ഡയറക്ടര്‍ ജനറല്‍ മഹേഷ് ജി. തക്കറില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

3000 കോടി രൂപയ്ക്കുള്ള വായ്പകള്‍ വിതരണം ചെയ്തുകൊണ്ട് 2022 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് വായ്പാ വിതരണത്തില്‍ ഇന്‍ഡെല്‍മണി 210 ശതമാനംവളര്‍ച്ച രേഖപ്പെടുത്തി. കമ്പനിയുടെ വായ്പാ പോര്‍ട്ട്‌ഫോളിയോയില്‍ 92 ശതമാനവും സ്വര്‍ണ പണയത്തിന്മേലുള്ള വായ്പയാണ്. ഇന്‍ഡെല്‍ മണി കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 2022-23 സാമ്പത്തിക വര്‍ഷം 72 ശതമാനം വളര്‍ന്ന് 1200 കോടി രൂപയിലെത്തിയിട്ടുണ്ട്.

2023 സാമ്പത്തിക വര്‍ഷം 31 കോടി രൂപയാണ് കമ്പനിയുടെ ലാഭം. 2022 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ലാഭം 6 മടങ്ങാണ് വര്‍ധിച്ചത്. റേറ്റിംഗ് ഏജന്‍സിയായക്രിസില്‍ ഈ വര്‍ഷം ഇന്‍ഡെല്‍ മണിയുടെ റേറ്റിംഗ് ട്രിപ്പിള്‍ ബി പ്ലസ് സ്റ്റേബിള്‍ എന്ന നിലയില്‍ ഉയര്‍ത്തിയിട്ടുണ്ട്. 2021-22 സാമ്പത്തിക വര്‍ഷവും 2022-23 സാമ്പത്തിക വര്‍ഷവും പബ്ലിക് ഇഷ്യുവിലൂടെമാറ്റാനാവാത്ത കടപ്പത്രങ്ങളും (എന്‍സിഡി) കമ്പനി പുറത്തിറക്കുകയും 169 ശതമാനം വരിക്കാരെ നേടുകയും ചെയ്തു.

ഇടപാടുകാരുടെ താത്പര്യം സംരക്ഷിച്ചുകൊണ്ടുള്ള ദീര്‍ഘകാല വായ്പകള്‍ ആവേശകരമായ പ്രതിക
രണമുയര്‍ത്തുന്നുണ്ടെന്ന് ഇന്‍ഡെല്‍ മണി എക്‌സിക്യൂട്ടിവ് ഡയറക്റ്ററും സിഇഒയുമായ ഉമേഷ് മോഹനന്‍ പറഞ്ഞു. ഇന്‍ഡെല്‍ മണിക്ക് നിലവില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, എന്നി വിടങ്ങളിലായി 253 ശാഖകളുണ്ട്.

TAGS: Indel Money |