നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ

Posted on: December 9, 2021

മുംബൈ : തുടര്‍ച്ചയായി ഒമ്പതാം തവണയും നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ. റിപ്പോ, റിവേഴ്‌സ് റിപ്പോ പലിശ നിരക്കുകള്‍ക്ക് മാറ്റമില്ല. യഥാക്രമം നാല് ശതമാനവും 3.35 ശതമാനവുമായി തുടരാന്‍ ധനനയസമിതി തീരുമാനിച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.

വളര്‍ച്ചാ പ്രതീക്ഷ 9.5 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ മുന്നാം ക്വാര്‍ട്ടറില്‍ വളര്‍ച്ചാ അനു മാനം 6.8 ശതമാനത്തില്‍ നിന്ന് 6.6 ശതമാനമാക്കി കുറക്കുകയും ചെയ്തിട്ടുണ്ട്.

ഒമികോണ്‍ വകഭേദം വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്ന ആശങ്ക നിലനില്‍ക്കെയാണ് ഇത്തവണ മോണിറ്ററി സമിതി യോഗം ചേര്‍ന്നത്. വിലക്കയറ്റ ഭീഷണി നിലനില്‍ക്കെ ഇത്തവണ മുതല്‍ നിരക്കുകള്‍ സാധാരണ നിലയിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമം ആര്‍.ബി.ഐയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന സൂചനകളുമുണ്ടായിരുന്നു. വിലക്കയറ്റ ഭീഷണിയും കോവിഡ് ഭീതിയുമെല്ലാം ഇപ്പോഴത്തെ റിസര്‍വ് ബാങ്ക് തീരുമാനത്തിനു കാരണമായി.

വളര്‍ച്ചാ നിരക്ക് രണ്ടാം പകുതിയില്‍ നേരിയ തോതില്‍ കുറയുമെന്നും വിലക്കയറ്റം മൂന്നും നാലും ക്വാര്‍ട്ടറില്‍ അല്‍പ്പം കൂടുമെന്നും പിന്നീടു താഴുമെന്നും റിസര്‍വ് ബാങ്ക് വിലയിരുത്തി.

TAGS: RBI |