സൗദി ആരാംകോ റിലയൻസിന്റെ ഓയിൽ, കെമിക്കൽ ബിസിനസിൽ 75 ബില്യൺ ഡോളർ മുതൽമുടക്കും

Posted on: August 12, 2019

മുംബൈ : സൗദി ആരാംകോ റിലയൻസിന്റെ ഓയിൽ, കെമിക്കൽ ബിസിനസിൽ 75 ബില്യൺ ഡോളർ മുതൽമുടക്കി 20 ശതമാനം ഓഹരികൾ വാങ്ങും. മുംബൈയിൽ നടന്ന റിലയൻസിന്റെ 42 ാമത് വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സൗദി ആരാംകോ പ്രതിദിനം അഞ്ച് ലക്ഷം ബാരൽ ക്രൂഡോയിൽ റിലയൻസിന്റെ ജാംനഗർ റിഫൈനറിക്ക് നൽകും. ജാംനഗർ റിഫൈനറിയുടെ സംസ്‌കാരണ ശേഷി നിലവിലുള്ള 1.4 ബില്യൺ ബാരലിൽ നിന്നും 2030 ടെ രണ്ട് ബില്യൺ ബാരലായി ഉയർത്താനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.