മിഡിൽ ഈസ്റ്റ് പെട്രോടെക് 26 മുതൽ ബഹ്‌റിനിൽ ആരംഭിക്കും

Posted on: September 12, 2016

petrotech-2016-logo-big

മനാമ : പത്താമത് മിഡിൽഈസ്റ്റ് റിഫൈനിംഗ് & പെട്രോകെമിക്കൽസ് കോൺഫറൻസും പ്രദർശനവും സെപ്റ്റംബർ 26 മുതൽ 29 വരെ ബഹ്‌റിനിൽ നടക്കും. ബഹ്‌റിൻ ഇന്റർനാഷണൽ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് പെട്രോടെക്കിന്റെ വേദി.

മുപ്പത് രാജ്യങ്ങളിൽ നിന്നായി 3,500 ലേറെ പ്രതിനിധികൾ പെട്രോടെക്കിൽ പങ്കെടുക്കാൻ എത്തുമെന്ന് സംഘാടകർ അറിയിച്ചു. സെപ്റ്റംബർ 27 മുതൽ 29 വരെയാണ് പ്രദർശനം. കുവൈറ്റ് പെട്രോളിയം കോർപറേഷൻ, സൗദി ആരാംകോ എന്നിവരാണ് കോൺഫറൻസിന്റെ സംഘാടകർ.