ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പത്തു ലക്ഷം ഡോളര്‍ സംഭാവന ചെയ്യത് ട്രാന്‍സ് യൂണിയനും ട്രാന്‍സ്യൂണിയന്‍ സിബിലും

Posted on: May 26, 2021

കൊച്ചി : ഇന്ത്യയിലെ കോവിഡ് ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ട്രാന്‍സ് യൂണിയനും ട്രാന്‍സ് യൂണിയന്‍ സിബിലും പത്തു ലക്ഷം ഡോളര്‍ സംഭാവന ചെയ്യും. ആരോഗ്യ സേവനത്തിനാവശ്യമായ സാമഗ്രികള്‍ വിതരണം ചെയ്യാനായി ഡയറക്ട് റിലീഫ്, യുണൈറ്റഡ് വേ മുംബൈ എന്നിവയ്ക്കാണ് ഇത് നല്‍കുക.

രാജ്യത്തെ ആശുപത്രികള്‍ക്ക് ഏറ്റവും ആവശ്യമുള്ള ആരോഗ്യ സേവന സാമഗ്രികളായ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, മറ്റ് ഉപകരണങ്ങള്‍ തുടങ്ങിയവ നല്‍കാന്‍ അവയോടു ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഡയറക്ട് റിലീഫും യുണൈറ്റഡ് വേ മുംബൈയും നടത്തിവരുന്നത്.

സാധ്യമായ എല്ലാ രീതികളിലൂടേയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ നല്‍കാന്‍ തങ്ങള്‍ക്കു പ്രതിബദ്ധതയുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ പറഞ്ഞു. ഇതിനു പുറമെ ജീവനക്കാര്‍ക്ക് ആവശ്യമുള്ള സാഹചര്യങ്ങളില്‍ സഹായം എത്തിക്കാനും ട്രാന്‍സ് യൂണിയന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്.