May 2024
വായ്പാ അന്വേഷണങ്ങളില്‍ വളര്‍ച്ചയെന്ന് ട്രാന്‍സ് യൂണിയന് സിബില്‍ റിപ്പോര്‍ട്ട്
Posted on: December 24, 2020
കൊച്ചി : കോവിഡ് വ്യാപനത്തിന്റെ ആദ്യ നാളുകളിലെ ഇടിവിനു ശേഷം ചെറുകിട വായ്പകള്‍ക്കായുള്ള ആവശ്യം തുടര്‍ച്ചയായി ഉയരുന്നു എന്ന് ട്രാന്‍സ് യൂണിയന് സിബിലിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വാര്‍ഷികാടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ വായ്പകള്‍ക്കായുള്ള ആവശ്യം കോവിഡിനു മുന്‍പുള്ള സ്ഥിതിയിലേക്ക് എത്തിയിട്ടില്ലെങ്കിലും ക്രിയാത്മക മുന്നേറ്റമാണ് ദൃശ്യമാകുന്നത്. വായ്പകള്‍ക്കായുള്ള ആവശ്യം 2019 നവംബറിലേതിന്റെ 93 ശതമാനം എന്ന നിലയിലായിരുന്നു 2020 നവംബറില്‍ ഉണ്ടായിരുന്നത്. കോവിഡ് വ്യാപനത്തിന്റെ ആദ്യ മാസങ്ങളെ അപേക്ഷിച്ച് ഗണ്യമായ വളര്‍ച്ചയാണിത്.
ആഗോള സമ്പദ് വ്യവസ്ഥ ഇപ്പോഴും മഹാമാരിയുടെ ആഘാതം അനുഭവിക്കുകയാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ട്രാന്‍സ് യൂണിയന് സിബില്‍ ഗവേഷണ വിഭാഗം വൈസ് പ്രസിഡന്റ് അഭയ് കേല്‍ക്കര്‍ ചൂണ്ടിക്കാട്ടി. എങ്കിലും വായ്പകള്‍ക്കായുള്ള ആവശ്യം ഉപഭോക്താക്കളുടെ ആത്മവിശ്വാസത്തെയാണു കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2020 നവംബറിലെ കണക്കുകള്‍ പ്രകാരം ഭവന വായ്പകള്‍ക്കായുള്ള അന്വേഷണങ്ങളില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 9.1 ശതമാനം വര്‍ധനവാണ് ഉണ്ടായത്. വസ്തുവിന്റെ ഈടിന്മേലുള്ള വായ്പകളുടെ കാര്യത്തില്‍ 7.8 ശതമാനം ഇടിവും വാഹന വായ്പകളുടെ കാര്യത്തില്‍ 5.2 ശതമാനം വര്‍ധനവും ഉണ്ടായി. പേഴ്സണല്‍ വായ്പകളില്‍ 43 ശതമാനവും ക്രെഡിറ്റ് കാര്‍ഡുകളുടെ കാര്യത്തില്‍ 8.5 ശതമാനവും ഇടിവുണ്ടായി. കോവിഡിനെ തുടര്‍ന്ന് ഉപഭോക്താക്കളുടെ വായ്പാ രീതികളും വായ്പാ ദാതാക്കളുടെ തന്ത്രങ്ങളും മാറിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
TAGS: TransUnion CIBIL |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച
എംഎസ്എംഇ മേഖലയ്ക്കായുള്ള വായ്പാ ആരോഗ്യ സൂചിക പുറത്തിറക്കി
മഹാമാരിക്കു ശേഷം ബിസിനസ് നിലനില്ക്കാന് സുഗമമായ ഡിജിറ്റല്‍ ഇടപാടുകള്‍ അനിവാര്യം
കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയ്ക്കുള്ള വായ്പാ വിതരണം നാലു മടങ്ങ് വളര്‍ന്നു
ക്രെഡിറ്റ് കാര്‍ഡ്, പേഴ്സണല്‍ വായ്പകളില്‍ വര്‍ധനവ് ഭവന വായ്പകളില്‍ ഇടിവ്