ജപ്പാന്‍ വാഹന നിര്‍മ്മാതാക്കള്‍ക്കായി എസ് ബി ഐ 100 കോടി ഡോളര്‍ വായ്പ നല്‍കും

Posted on: April 1, 2021

മുംബൈ: രാജ്യത്ത് കോവിഡ് പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ജപ്പാന്‍ വാഹന കമ്പനികള്‍ക്കായി പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. 100 കോടി ഡോളര്‍ (7,350 കോടി രൂപ) സമാഹരിച്ചു. ജപ്പാന്‍ ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷനില്‍ ( ജെ.ബി.ഐ.സി) ന്നാണ് എസ്.ബി.ഐ). ഇത്രയും വലി
യ തുക വായ്പയെടുത്തത്.

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ എസ്.ബി.ഐ. ജെ.ബി. ഐ. സി യില്‍ നിന്നെടുത്ത 100 കോടി ഡോളര്‍ വായ്പയ്ക്കു പുറമേയാണിത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ജപ്പാന്‍ വാഹന നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ഡീലേഴ്‌സിനും സാമ്പത്തിക സഹായം ഉറപ്പുവരുത്തുന്നതിനാണു വാത്.

കോവിഡിനെ തുടര്‍ന്നു കമ്പനികളുടെ വില്‍പ്പനയില്‍ കാര്യമായ ഇടിവുണ്ടായിരുന്നു. ഇത് പവര്‍ത്തനങ്ങളെയും ബാധിച്ചിരുന്നു. ജപ്പാന്റെ വികസനത്തിനായി ജപ്പാന്‍ സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സ്ഥാപനമാണ് ജെ.ബി.ഐ.സി.

TAGS: SBI |