ഇന്‍ഫോസിസ് അന്വേഷണം പുരോഗമിക്കുന്നതായി സെബി

Posted on: November 9, 2019

മുംബൈ : ഇന്‍ഫോസിസിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി സെബി ചെയര്‍മാന്‍ അജയ് ത്യാഗി പറഞ്ഞു. കൂടുതല്‍ എന്തെങ്കിലും അറിയണമെങ്കില്‍ ദൈവത്തോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടുദിവസം മുമ്പ് ഇന്‍ഫോസിസിന്റെ കണക്കുകള്‍ തെറ്റാണെന്നു പറയാന്‍ ദൈവത്തിനു പോലും കഴിയില്ലെന്ന് കമ്പനി ചെയര്‍മാന്‍ നന്ദന്‍ നിലേക്കനി പറഞ്ഞിരുന്നു. ഇതിനു മറുപടിയെന്നോണമാണ് ത്യാഗിയുടെ പ്രതികരണം.

ഇന്‍ഫോസിസിന്റെ പ്രതികരണംകൊണ്ട് നിക്ഷേപകര്‍ക്ക് തൃപ്തരാകാം. സെബി ക്ക് അതിനു കഴിയില്ല. അതുകൊണ്ട് അന്വേഷണവുമായി മുന്നോട്ടുപോകും. ഇപ്പോള്‍ അതേ പറയാനാകൂവെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ ചടങ്ങില്‍ പങ്കെടുക്കവേ അദ്ദേഹം വ്യക്തമാക്കി. പരാതിയുടെ ആധികാരികതയാണ് സെബി പ്രധാനമായും പരിശോധിക്കുന്നത്. പരാതി പുറത്തുവരുന്നതിന് മുമ്പുണ്ടായ ഓഹരികളുടെ സ്ഥിതിയും വിശദമായി അന്വേഷിക്കും. 

TAGS: Infosys |