പൊതുമേഖലാ ബാങ്കുകളില്‍ 32,000 കോടിരൂപയുടെ തട്ടിപ്പ്

Posted on: September 9, 2019

ന്യൂഡല്‍ഹി : രാജ്യത്തെ 18 പൊതുമേഖലാ ബാങ്കുകളില്‍ 31,808.63 കോടി രൂപയുടെ തട്ടിപ്പു നടന്നതായി വെളിപ്പെടുത്തല്‍.

2480 സംഭവങ്ങളിലായാണിത് പൊതുപ്രവര്‍ത്തകനായ ചന്ദ്രശേഖരന്‍ ഗൗറിന് റിസര്‍വ് ബാങ്കില്‍ നിന്ന് വിവരാവകാശനിയമ പ്രകാരം ലഭിച്ച മറുപടിയിലാണിക്കാര്യമുള്ളത്. തട്ടിപ്പിന്റെ 38 ശതമാനവും നടന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ്. 1197 സംഭവങ്ങളിലായി 12,012.77 കോടി രൂപയുടെ തട്ടിപ്പ്. 381 സംഭവങ്ങളിലായി 2855.46 കോടിരൂപയുടെ വെട്ടിപ്പുനടന്ന അലഹബാദ് ബാങ്കാണ് തൊട്ടുപിന്നില്‍.

99 സംഭവങ്ങളിലായി 2526.55 കോടിരൂപയുടെ തട്ടിപ്പുനടന്ന പഞ്ചാബ് നാഷണല്‍ ബാങ്കാണ് മൂന്നാം സ്ഥാനത്ത്. 75 സംഭവങ്ങളിലായി 2297.05 കോടി രൂപയുടെ തട്ടിപ്പാണ് ബാങ്ക് ഓഫ് ബറോഡയില്‍ നടന്നത്.

എന്നാല്‍, ഏതുതരം തട്ടിപ്പാണ് നടന്നതെന്നോ ബാങ്കിനും ഉപഭോക്താക്കള്‍ക്കും ഇതുകാരണമുണ്ടായ നഷ്ടമെത്രയെന്നോ ആര്‍. ബി. ഐ. മറുപടിയില്‍ വ്യക്തമാക്കിയിട്ടില്ല.

മറ്റു പ്രധാനബാങ്കുകളില്‍ നടന്ന തട്ടിപ്പ് (തുക കോടി രൂപയില്‍)

ഓറിയന്റല്‍ ബാങ്ക് 2138.08, കനറാ ബാങ്ക് 2035.81, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 1982.27, യുണൈറ്റഡ് ബാങ്ക് 1196.19, കോര്‍പ്പറേഷന്‍ ബാങ്ക് 960.80, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 934.67, സിന്‍ഡിക്കേറ്റ് ബാങ്ക് 795.75, യൂണിയന്‍ ബാങ്ക് 753.37, ബാങ്ക് ഓഫ് ഇന്ത്യ 517, യു സി ഒ ബാങ്ക് 470.74.

TAGS: Bank |