ഇന്‍ഫോസിസ് സി. ഇ.ഒ.യുടെ ശമ്പളം 24.67 കോടി

Posted on: May 21, 2019

ബംഗലുരു : രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐ. ടി. കമ്പനിയായ ഇന്‍ഫോസിസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സലില്‍ പരേഖ് 2018-19 സാമ്പത്തിക വര്‍ഷം 24.67 കോടി രൂപ ശബളം ലഭിച്ചു, 2018 ജനുവരിയിലാണ് അദ്ദേഹം ഇന്‍ഫോസിസിലെത്തിയത്.

മൊത്തം ശമ്പളത്തില്‍ 6.07 കോടി രൂപയാണ് അടിസ്ഥാന ശബളം. 10.69 കോടി രൂപ വേരിയബിള്‍ പേയും 7.64 കോടി രൂപ മറ്റ് ആനുകൂല്യങ്ങളുമാണ്. ഇന്‍ഫോസിസിലെ ജീവനക്കാരുടെ ശരാശരി ശബളത്തിന്റെ 396 മടങ്ങ് കൂടുതലാണ് സലിലിന്റെ ശബളം.

TAGS: Infosys |