വീരമൃത്യു വരിച്ച ജവാന്‍മാരുടെ വായ്പ എഴുതിത്തള്ളും : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Posted on: February 20, 2019

കൊച്ചി : പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ്. ജവാന്‍മാരുടെ വായ്പകള്‍ ഉടന്‍ പ്രാബല്യത്തില്‍ വരും വിധം എഴുതിത്തള്ളാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. ബന്ധുക്കള്‍ക്ക് 30 ലക്ഷം രൂപ വീതമുള്ള ഇന്‍ഷൂറന്‍സ് തുക അതിവേഗത്തില്‍ നല്‍കാനും തീരുമാനമായി.

എല്ലാ സി.ആര്‍.പി.എഫ്. ജവാന്‍മാരും പ്രതിരോധ ശമ്പള പദ്ധതിയിന്‍ കീഴില്‍ ബാങ്കിന്റെ ഉപഭോക്താക്കളാണ്. എല്ലാ പ്രതിരോധന സേനാംഗങ്ങള്‍ക്കും ബാങ്ക് 30 ലക്ഷം രൂപ വീതമുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷയും ലഭ്യമാക്കുന്നുണ്ട്. തങ്ങളുടെ എല്ലാ ജീവനക്കാരോടും രാജ്യ താല്‍പ്പര്യത്തിനായി ഭാരത് കേ വീര്‍ എന്ന പോര്‍ട്ടല്‍ വഴി ഉദാരമായ സംഭാവനകള്‍ നല്‍കാനും ബാങ്ക് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

നികത്താനാകാത്ത നഷ്ടം സംഭവിച്ച കുടുംബങ്ങളോടുള്ള ബാങ്കിന്റെ എളിയ തോതിലുള്ള പിന്തുണയാണ് ഈ നീക്കങ്ങളിലൂടെ നടത്തുന്നതെന്ന് എസ്.ബി.ഐ. ചെയര്‍മാന്‍ രജ്‌നീഷ് കുമാര്‍ പറഞ്ഞു.

TAGS: SBI |