കാനറാ ബാങ്ക് സ്ഥാപക ദിനാഘോഷം നടത്തി

Posted on: December 4, 2018

 

ബംഗലുരു : കാനറാ ബാങ്ക് 113 – മത് സ്ഥാപക ദിനാഘോഷം നടത്തി. ശ്രീ ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോവാസ്‌കുലാര്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. സി എന്‍ മജ്ഞുനാഥ് മുഖ്യാതിഥിയായിരുന്നു. ബാങ്ക് ചെയര്‍മാന്‍ ടി എന്‍ മനേഹരന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ പി വി ഭാരതി, എം വി റാവു, ദേബാശിഷ് മുഖര്‍ജി എന്നിവര്‍ നേതൃത്വം നല്‍കി. ബാങ്കിന്റെ ബോര്‍ഡംഗങ്ങളും ജീവനക്കാരും ഉപഭോക്താക്കളുമടക്കം ആയിരത്തിലധികം പേര്‍ ആഘോഷത്തില്‍ പങ്കെടുത്തു. ചടങ്ങില്‍ ഉപഭോക്താക്കള്‍ക്കായി കോള്‍ സെന്റര്‍ സൗകര്യം ഉദ്ഘാടനം ചെയ്തു.

ഇതോടൊപ്പം ബാങ്കിംഗ് ബിസിനസ് ഔട്ട്‌ലെറ്റും ജീവനക്കാരുടെ മക്കള്‍ക്കായി ശിശുസംരക്ഷണ ശാലയും ആരംഭിച്ചു. ധീരതക്കുള്ള അവാര്‍ഡ് നേടിയ അരുണാചല്‍ പ്രദേശ് മാനേജര്‍ കോകോങ് തമുക്കിനെ അനുമോദിച്ചു. ബാങ്കിന്റെ ആഗോള ബിസിനസ് 9.61 ലക്ഷം കോടി രൂപയായെന്നും ആഭ്യന്തര ബിസിനസ് 9.12 ലക്ഷം കോടി രൂപയായെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി വി ഭാരതി പറഞ്ഞു. രണ്ടാം പാദത്തില്‍ 300 കോടിയുടെ അറ്റാദായം നേടിയെന്നും അദേഹം പറഞ്ഞു.

TAGS: Canara Bank |