ആസ്റ്റര്‍ വയനാടില്‍ ഐവിഎഫ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

Posted on: February 13, 2021

കല്‍പ്പറ്റ: ജില്ലയില്‍ ആദ്യമായി ഐവിഎഫ് ആന്‍ഡ് റിപ്രൊഡക്റ്റീവ് മെഡിസിന്‍ സെന്റര്‍ ആസ്റ്റര്‍ വയനാടില്‍ ആസ്റ്റര്‍ മിറാക്കിള്‍ എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചു. ചലച്ചിത്രതാരവും ദേശീ
യ അവാര്‍ഡ് ജേതാവുമായ സുരഭി ലക്ഷ്മി ഉദ്ഘാടനം നിര്‍വഹിച്ചു. വന്ധ്യതാ ചികിത്സക്കായി മറ്റു ജില്ലകളെ ആശ്രയിക്കുന്ന വയനാട്ടിലെയും അനുബന്ധ പ്രദേശങ്ങളിലെയും ദമ്പതിമാര്‍ക്ക്
ചെലവ് കുറഞ്ഞ നിരക്കില്‍ ഇനി ജില്ലയില്‍ തന്നെ ചികിത്സ തേടാം.

ആസ്റ്റര്‍ മിംസിലെ ഇന്‍ഫെര്‍ട്ടിലിറ്റി വിഭാഗം മേധാവി ഡോ.അശ്വതി കുമാരന്‍ ആണ് സെന്ററിന് നേതൃത്വം നല്‍കുന്നത്. ആസ്റ്റര്‍ വയനാട് ക്യാമ്പസില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ എക്‌സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീര്‍ അധ്യക്ഷതവഹിച്ചു. ഡീന്‍ ഡോ.ഗോപകുമാരന്‍ കര്‍ത്താ, ആസ്റ്റര്‍ മിംസ് ക്ലസ്റ്റര്‍ സിഒ ഫര്‍ഹാന്‍ യാസിദ്, ഡോ. നാസര്‍ തലാംകണ്ടതില്‍, ഐവിഎഫ് ആന്‍ഡിപ്രോഡക്റ്റീവ് സെന്റര്‍ മേധാവി ഡോ. അശ്വതി കുമാരന്‍ എന്നിവര്‍ പങ്കെടുത്തു.