ജോയ് ആലുക്കാസിന്റെ തൃശൂര്‍ റൗണ്ട് ഈസ്റ്റ് ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

Posted on: August 14, 2020

തൃശൂര്‍ : ചാരുതയാര്‍ന്ന കലാസൃഷ്ടികളുടെ സുവര്‍ണലോകമൊരുക്കി തൃശൂര്‍ റൗണ്ട് ഈസ്റ്റില്‍ ജോലിക്കാസ് ജ്വല്ലറി തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. പഴയ സ്വപ്ന തിയറ്ററിനരികിലായാണു പുതിയ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.

അനുദിനം വര്‍ധിച്ചുവരുന്ന സ്വര്‍ണവിലയില്‍ നിന്നും ആശ്വാസമായാണ് ജോയ്ആലുക്കാസ് ഹോള്‍സെയില്‍ വിലയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ സ്വന്തമാക്കുന്നതിനുള്ള സുവര്‍ണാവസരം പ്രിയപ്പെട്ട കസ്റ്റംസിനായി ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് അഞ്ചിനുശേഷം റീട്ടെയില്‍ വ്യാപാരികള്‍ക്കു സ്വര്‍ണാഭരണങ്ങള്‍ ഹോള്‍സെയില്‍ മാറ്റിന് വാങ്ങുന്നതിനുള്ള സൗകര്യവും ഷോറുമില്‍ സജീകരിച്ചിട്ടുണ്ടെന്ന് ഷോറുംഅധികൃതര്‍ അറിയിച്ചു.

സ്വര്‍ണം, ഡയമണ്ട്, പോള്‍കി, പ്രഷ്യസ് ആന്‍ഡ് സെമിപ്രഷ്യസ് സ്റ്റോണുകള്‍, പേള്‍ജുവല്ലറി
തുടങ്ങി ജോയ് ആലുക്കാസിന്റെ വൈവിധ്യവും അതുല്യവുമായ ആഭരണ ശേഖരത്തിലെ അമൂല്യ കലാസൃഷ്ടികള്‍ ഹോള്‍സെയില്‍ വിലയ്ക്ക് ഈ ഷോറൂമില്‍ നിന്നും ലഭിക്കും.

വേദടെംപിള്‍ ജുവല്ലറി, ആന്റിക്കളക്ഷനുകള്‍, കിഡ്‌സ്‌കളക്ഷനുകള്‍, ടര്‍ക്കിഷ്ജുവല്ലറി, മോഡേണ്‍ കണ്ടംപ്രറി കളക്ഷന്‍, സ്‌പെഷല്‍ ബ്രെഡല്‍ കളക്ഷനുകള്‍, രത്‌ന പ്രഷ്യസ് സ്റ്റോണ്‍ ജുവല്ലറി തുടങ്ങിയ ആഭരണ ശ്രേണിയില്‍ നിന്നും ഏറ്റവും പുതിയ ഡയമണ്ട്കളക്ഷനുകളില്‍ നിന്നും മനസി നിണങ്ങിയവ ഇവിടെ നിന്നും തെരഞ്ഞെടുക്കാം. കൂടാതെ, വിവാഹ ഷോപ്പിംഗിനു പ്രത്യേക പാക്കേജുകളും അഡ്വാന്‍സ് ബുക്കിംഗ് സൗകര്യവും പഴയ സ്വര്‍ണാഭരണങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ ഉയര്‍ന്ന മൂല്യവും ഉടന്‍ പണവും ജോയ് ആലുക്കാസ് ഉറപ്പ് നല്‍കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

TAGS: Joyalukkas | Thrissur |