ഏഥര്‍ എനര്‍ജിയുടെ ഇന്ത്യയിലെ 13-ാമത് എക്‌സ്പീരിയന്‍സ് സെന്റര്‍

Posted on: July 24, 2021

കോഴിക്കോട് : ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് വൈദ്യുത സ്‌ക്കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി ക്രക്‌സ് മൊബിലിറ്റിയുമായി ചേര്‍ന്ന് കോഴിക്കോട് പുതിയ റീട്ടെയില്‍ ഔട്ട്ലെറ്റ് ആരംഭിച്ചു.

വെള്ളയില്‍ വെസ്റ്റ് നടക്കാവിലാണ് ഏഥര്‍ സ്‌പേസ് എന്ന പേരിലുള്ള റീട്ടെയില്‍ ഔട്ട്ലെറ്റ് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വേഗമേറിയതും സ്മാര്‍ട്ടുമായ സ്‌ക്കൂട്ടര്‍ ഏഥര്‍ 450 എക്‌സ്, ഏതര്‍ 450 പ്ലസ് എന്നിവ ഇവിടെ ടെസ്റ്റ് റൈഡിനും വില്പനയ്ക്കും ലഭ്യമാണ്.

 

TAGS: Ather Energy |