ഏഥര്‍ എനര്‍ജി റീട്ടെയ്ല്‍ സാന്നിധ്യം ശക്തമാക്കുന്നു

Posted on: November 24, 2023

കൊച്ചി : ഇന്ത്യയിലെ  ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി, എറണാകുളം ആലുവയില്‍ തങ്ങളുടെ ഏറ്റവും പുതിയ എക്‌സ്പീരിയന്‍സ് സെന്റര്‍ ആരംഭിച്ചു. ഇത് കമ്പനിയുടെ നഗരത്തിലെ രണ്ടാമത്തെയും സംസ്ഥാനത്ത് 14-ാമത്തെയും ഔട്ട്‌ലറ്റാണ്.

ഓട്ടൊസ്റ്റാര്‍ക്ക് എനര്‍ജിയുമായി സഹകരിച്ചാണ് ഇത് ആരംഭിച്ചത്. പുതിയ മോഡലുകളായ 450S, ഏഥര്‍450X എന്നിവ ഇവിടെ ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. വാഹനം വാങ്ങാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് ടെസ്റ്റ് റൈഡുകള്‍ക്കും പര്‍ച്ചേസുകള്‍ക്കുമുള്ള അവസരങ്ങളുമുണ്ട്.

TAGS: Ather Energy |