മികച്ച പ്രതിമാസ വില്പനയുമായി ഏഥര്‍ എനര്‍ജി

Posted on: September 6, 2022

കൊച്ചി : ഇലക്ട്രിക് സ്‌കൂട്ടര്‍ ബ്രാന്‍ഡായ ഏഥര്‍ എനര്‍ജി ഓഗസ്റ്റ് മാസത്തില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച പ്രതിമാസ വില്പ്പനരേഖപ്പെടുത്തി.

1154 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ 1067 യൂണിറ്റുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെകയും ചെയ്തു. ഏഥര്‍ 450 എക്‌സ് ജെന്‍ത്രി സ്‌കൂട്ടറിനാണ് ഡിമാന്‍ഡ് കൂടുതല്‍. രാജ്യത്തുടനീളം 25 ശതമാനമാണ് തൈമാസ വളര്‍ച്ച കേരളത്തില്‍ ഒന്‍പത് ഷോറൂമുകളിലായി റീട്ടെയ്ല്‍ വില്പന വര്‍ധിപ്പിച്ചു.

2022 ഓഗസ്റ്റില്‍ ഒമ്പത് റീട്ടെയ് ല്‍ ഔട്ട്‌ലറ്റ്‌ലെറ്റുകളിലായി 35% ടുവീലര്‍ ഇലക്ട്രിക് വാഹനങ്ങള്‍ വിപണി പിടിച്ചെടുക്കുന്ന കേരളത്തിലെ മുന്‍നിര ബ്രാന്‍ഡാണ് എഥര്‍. തങ്ങളുടെ സ്‌കൂട്ടറുകളുടെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിന് വിതരണ ശൃംഖലവര്‍ധിപ്പിക്കാന്‍ കഠിനമായി പരിശ്രമിച്ചുവെന്ന് എഥര്‍ എനര്‍ജി ചീഫ് ബിസിനസ് ഓഫിസര്‍ രവീത് എ.ഫൊകെല പറഞ്ഞു. ഉത്പാദനത്തിലെ വര്‍ധനവ് ഡെലിവറിക്കായുള്ള കാത്തിരിപ്പ്‌റക്കുമെന്നും അദ്ദേഹം പറഞ്ഞു.

TAGS: Ather Energy |