കാൻസർ രോഗികൾക്കു സഹായധനവുമായി കാരിത്താസ് ആശുപത്രി

Posted on: September 7, 2020

 

കോട്ടയം: കോവിഡ് കാലത്തും നിര്‍ധനരായ ക്യാന്‍സര്‍ രോഗികള്‍ക്കു കൈത്താങ്ങായി കാരിത്താസ് ആശുപതി.

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി അമേരിക്കയിലെ സൂസന്‍ ഡാനിയേല്‍ ഫൗണ്ടഷനുമായി സഹകരിച്ചു നടപ്പാക്കിയ ഈ ഉദ്യമത്തിലൂടെ അര്‍ഹരായ 40 ല്‍ പരം ക്യാന്‍സര്‍ രോഗികള്‍ക്കു 200 ഡോളറിന്റെ പെക്കുകള്‍ കൈമാറി, സാമൂഹിക അകലം പാലിച്ചുള്ള ലളിതമായ ചട്ങ്ങില്‍ ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത് ചെക്കുകള്‍ രോഗികള്‍ക്കു കൈമാറി.

ഫാ. ജിനു കാവില്‍, ഫാ. റോയ് കാഞ്ഞിരത്തും മൂട്ടില്‍, ഡോ. മനു ജോണ്‍, ഡോ. മേരീ കളപ്പുരക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.