ഹൈ ഫ്രഷ് ഹൈപ്പർ മാർക്കറ്റിന്റെ ലോഗോ പ്രകാശനം ചെയ്തു

Posted on: November 9, 2021

കട്ടപ്പന : കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക് പുതുതായി ആരംഭിക്കുന്ന ഹൈ ഫ്രഷ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ലോഗോ പ്രകാശനംചെയ്തു. 160- ഓളം ഡിസൈനുകളില്‍നിന്നാണ് ലോഗോ തെരഞ്ഞെടുത്തത്.

ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ലോഗോ പ്രകാശന കര്‍മം പ്രസിഡന്റ് ജോയി വെട്ടിക്കുഴിനിര്‍വഹിച്ചു.

ലോഗോ ഡിസൈന്‍ ചെയ്‌സാല്‍വിന്‍ മാത്യുവിനെ യോഗത്തില്‍ ആദരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ടി.ജെ. ജേക്കബ്, കട്ടപ്പന നഗരസഭ വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടം, ഭരണസമിതിഅംഗങ്ങളായ അഡ്വ. കെ. ജെ.ബെന്നി, മനോജ് മുരളി, അഡ്വ.തോമസ് പെരുമന, ബാബു ഫാന്‍സിസ്‌ക്‌ളിക്കല്‍, ജോയി പൊരുന്നോലീല്‍, കെ.എസ്. സജീവ്, എം. സോഫിയാമ്മ സിന്ധുറെജി, ബാങ്ക് സെക്രട്ടറി റോബിന്‍സ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.