കേരള ബാംബൂ ഫെസ്റ്റ് 12 മുതല്‍

Posted on: January 9, 2024

കൊച്ചി : സംസ്ഥാന ബാംബു മിഷന്‍ സംഘടിപ്പിക്കുന്ന കേരള ബാംബൂ ഫെസ്റ്റ് 12 മുതല്‍ 17 വരെ കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മൈതാനത്തു നടക്കും.

12 നു വൈകിട്ട് 6 നു മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ടി.ജെ.വിനോദ് എംഎല്‍എ അധ്യക്ഷത വഹിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നാനൂറോളം കരകൗശല തൊഴിലാളികളും മുള അനുബന്ധ സ്ഥാപനങ്ങളും ഫെസ്റ്റില്‍ പങ്കെടുക്കും.

സംസ്ഥാന ബാംബു മിഷന്‍ രൂപകല്പന ചെയ്ത കരകൗശല ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രത്യേക ഗാലറിയും മേളയിലുണ്ടാകും.