കേരള ബാംബൂ ഫെസ്റ്റ് ഏഴു മുതല്‍

Posted on: December 6, 2018

കൊച്ചി : വ്യവസായ വാണിജ്യ വകുപ്പും സംസ്ഥാന ബാംബൂ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 15-ാമത് കോരള ബാംബൂ ഫെസ്റ്റ് ഡിസംബര്‍ ഏഴുമുതല്‍ 11 വരെ കൊച്ചി എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കും. വെള്ളിയാഴ്ച വൈകീട്ട് ആറിന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.

കേരളത്തില്‍ നിന്ന് ഇരുന്നൂറോളം കരകൗശല തൊഴിലാളികളും പതിനഞ്ചോളം സ്ഥാപനങ്ങളും ബാബൂ ഫെസ്റ്റിവല്‍ പ്രദര്‍ശനം ഒരുക്കും.

കൂടാതെ നാഗാലാന്‍ഡ്, മേഘാലയ, തമിഴ്‌നാട്,മണിപ്പൂര്‍,മധ്യപ്രദേശ്, ത്രപുര, അസം, സിക്കിം, അരുണാചല്‍ പ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കരകൗശല തൊഴിലാളികളും 170 ഓളം സ്റ്റാളുകളും പ്രദര്‍ശനത്തിന്റെ ഭാഗമാകും.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുള ഗവേഷണസ്ഥാപനങ്ങളും ഫെസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്. സന്ദര്‍ശകര്‍ക്ക് സംസ്ഥാന ബാംബൂ മിഷന്‍ പരിശീലകര്‍ രൂപകല്പന ചെയ്ത വിവിധ മുള ഉത്പന്നങ്ങള്‍ കാണുന്നതിനുള്ള ഗാലറിയും സജ്ജമാക്കിയിട്ടണ്ട്.

ഡിസംബര്‍ 10,11 തിയതികളില്‍ മുള വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ദേശീയ ശില്പശാല എറണാകുളം സെന്റര്‍ ഹോട്ടലില്‍ നടക്കും. ഡിസംബര്‍ ഏഴിന് 5 മണി മുതലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ 11 മുതല്‍ രാത്രി ഒന്‍പതു വരെയുമാണ് പ്രദര്‍ശനം