ലൂമിനാന്‍സ് 2023

Posted on: May 12, 2023

കൊച്ചി: അന്താരാഷ്ട്ര നഴ്‌സസ് ഡേയുടെ ഭാഗമായി ലൂര്‍ദ് ആശുപത്രി നഴ്‌സിംഗ് വിഭാഗം ‘ലൂമിനാന്‍സ് 2023 നടത്തി.

തേവര ഗവണ്മെന്റ് ഓള്‍ഡ് ഏജ് ഹോമില്‍ നടന്ന സംഗമം എറണാകുളം എം എല്‍ എ ശ്രീ.ടി.ജെ.വിനോദ് ഉദ്ഘാടനം ചെയ്തു. ലൂര്‍ദ് ആശുപത്രി ഡയറക്ടര്‍ ഫാ. ജോര്‍ജ് സെക്വീര അധ്യക്ഷത വഹിച്ചു. ലൂര്‍ദ് ആശുപത്രിയിലെ നഴ്‌സുമാരുടെ അവിടത്തെ അന്തേവാസികള്‍ക്ക് വേണ്ടി നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു. ഒറ്റപ്പെട്ടു പോയവര്‍ക്ക് സാന്ത്വനം നല്‍കാന്‍ എന്നും നിലനില്‍ക്കുന്ന ആരോഗ്യ സേവകര്‍ അവരുടെ ഓരോ നിമിഷവും മറ്റുള്ളവര്‍ക്കായി നീക്കി വച്ചിരിക്കുന്നതിന്റെ ഓര്‍മപ്പെടുത്തുന്നതായിരുന്നു ഈ സംഗമം. അവര്‍ക്കായി നിരവധി കലാ – വിനോദ പരിപാടികളും സംഘടിപ്പിച്ചു.

ലൂര്‍ദ് ആശുപത്രി അസിസ്റ്റന്റ് ഡയറക്റ്റര്‍ ഫാ. വിമല്‍ ഫ്രാന്‍സിസ്, നഴ്‌സിംഗ് സൂപ്രണ്ട് സി. ധന്യ ജോസഫ്, ഓള്‍ഡ് ഏജ് ഹോമിന്റെ മേധാവി സജീവ്, അസിസ്റ്റന്റ് നഴ്‌സിംഗ് സൂപ്രണ്ട് സി. ഗ്ലാഡിസ് കെ. മാത്യൂ, പി ആര്‍ റനിഷ് എന്നിവര്‍ പങ്കെടുത്തു.