ലൂര്‍ദ് ഹോസ്പിറ്റലില്‍ അത്യാധുനിക ഡയഗണോസ്റ്റിക് മെഷീന്‍

Posted on: March 1, 2022

കൊച്ചി : ഗുണമേന്മയ്ക്കും മികവിനും പേരുകേട്ട ലൂര്‍ദ്സ് ഹോസ്പിറ്റലിലെ ഇമ്മ്യൂണോളജി, ബയോകെമിസ്ട്രി വിഭാഗത്തില്‍ ലാബ് അനലൈസര്‍ ‘കോബാസ് പ്യുവര്‍’ എന്ന ഏറ്റവും പുതിയ ഉപകരണം സ്ഥാപിച്ചു. ഈ അത്യാധുനിക സാങ്കേതിക ഡയഗ്‌നോസ്റ്റിക് മെഷീന്‍ സ്ഥാപിച്ചിട്ടുള്ള കേരളത്തിലെ ആദ്യത്തെ ആശുപത്രിയാണ് ലൂര്‍ദ്.

ഹോസ്പിറ്റല്‍ ലാബില്‍ നടന്ന ചടങ്ങില്‍ ‘കോബാസ് പ്യുവര്‍’ എന്ന അത്യാധുനിക ഡയഗണോസ്റ്റിക് മെഷീന്‍ മോണ്‍സിഞ്ഞോര്‍ ജോസഫ് ഇട്ടുരുത്തില്‍ ആശീര്‍വദിച്ചു. ഫാ:ഷൈജു അഗസ്റ്റിന്‍ തോപ്പില്‍ മെഷീന്റെ ഉത്ഘാടനം നിര്‍വഹിച്ചു. ഡയഗ്‌നോസ്റ്റിക് രംഗത്ത് സാങ്കേതിക മുന്നേറ്റം നടപ്പിലാക്കുന്നതില്‍ ലൂര്‍ദ് മുന്‍പന്തിയിലാണ്. ‘കോബാസ് പ്യുവര്‍’ ഉപയോഗിച്ച് 9 മിനിറ്റിനുള്ളില്‍ ഫലങ്ങള്‍ നല്‍കുന്ന സ്റ്റാറ്റ് അസ്സയ്‌സ്‌കള്‍ ഉപയോഗിച്ച് ഫിസിഷ്യന്‍മാര്‍ക്ക് വേഗത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കുമെന്ന് എന്ന് ഹോസ്പിറ്റല്‍ ഡയറക്ടര്‍ പറഞ്ഞു.