ലൂര്‍ദ് ആശുപത്രയില്‍ പാര്‍ക്കിന്‍സണ്‍സ് ദിനാചരണം

Posted on: April 14, 2022

കൊച്ചി : ലൂര്‍ദ് ആശുപത്രിയില്‍ പാര്‍ക്കിന്‍സണ്‍സ് ദിനം ആചരിച്ചു. ഹൈബി ഈഡന്‍ എംപി
പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു . പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്കുവേണ്ടി ചീഫ് ഫിസിയോതെറാപ്പിസ്റ്റ് അനുപമ ജി. നായരുടെ നേതൃത്വത്തില്‍ സൗജന്യ ഫിസിയോതെറാപ്പിസെഷനും, ന്യൂറോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ശ്രീറാം പ്രസാദിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസും ആശുപത്രി മിനി ഓഡിറ്റോറിയത്തില്‍ നടത്തി.

ബോധവല്‍ക്കരണ ക്ലാസ്സിനോടൊപ്പം രോഗികള്‍ക്ക് വേണ്ടിയുള്ള സംശയ നിവാരണ സെഷനുകളും നടത്തി. രോഗികളുടെ ദീര്‍ഘകാല ആരോഗ്യത്തിന് ഫിസിയോതെറാപ്പിയുടെ പ്രാധാന്യവും വിളിച്ചോതുന്നതായിരുന്നു പാര്‍ക്കിന്‍സണ്‍സ് ഡേ പരിപാടികള്‍.

മാതൃകാപരമായ പരിശ്രമങ്ങളിലൂടെ രോഗികളില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്ന ലൂര്‍ദ് ഹോസ്പിറ്റലിന്റെ ന്യൂറോളജി, ന്യൂറോ സര്‍ജറി, ഫിസിയോതെറാപ്പി എന്നീ വിഭാഗങ്ങളെ ഹൈബി ഈഡന്‍ എംപി അഭിനന്ദിച്ചു.

ഡിപ്പാര്‍ട്‌മെന്റുകളുടെ സംയുക്ത പ്രവര്‍ത്തനത്തിലൂടെ ഏറ്റവും മികച്ച ജീവിത നിലവാരത്തിലേക്ക് ഡി ബി എസ് കഴിഞ്ഞ രോഗികളെ എത്തിക്കുവാന്‍ സാധിക്കുന്നതിനെ ഡയറക്ടര്‍ ഫാ ഷൈജു അഗസ്റ്റിന്‍ തോപ്പില്‍ പ്രശംസിച്ചു.

പാര്‍ക്കിന്‍സണ്‍സ് രോഗികളില്‍ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും,രോഗത്തിന്റെ പുരോഗമനത്തെ നിയന്ത്രിക്കുന്നതിനും, മരുന്നിനോടൊപ്പം ഫിസിയോതെറാപ്പിയും പ്രാധാന്യമര്‍ഹിക്കുന്നു എന്ന് ചീഫ് ഫിസിയോതെറാപ്പിസ്റ്റ് അനുപമ ജി നായര്‍ പറഞ്ഞു.

മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പോള്‍ പുത്തൂരാന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സന്തോഷ് ജോണ്‍ എബ്രഹാം, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജോര്‍ജ് തയ്യില്‍, ന്യൂറോളജി വിഭാഗം മേധാവി ഡോ ശ്രീറാം പ്രസാദ്, ചീഫ് ഫിസിയോതെറാപിസ്‌റ് അനുപമ ജി നായര്‍ എന്നിവര്‍ സംസാരിച്ചു.