ലൂര്‍ദ് ആശുപത്രിയില്‍ വനിതാ ദിനം ആചരിച്ചു

Posted on: March 9, 2022

കൊച്ചി : വനിതാ ദിനത്തോടനുബന്ധിച്ച് ലൂര്‍ദ് ആശുപത്രി കൊച്ചി ക്വീന്‍സ് വേയില്‍ വെച്ച് ലൂര്‍ദ് വനിത ജീവനക്കാര്‍ക്കായി മിനി റണ്‍ നടത്തി . പ്രശസ്ത സിനിമ സീരിയല്‍ നടി വീണ നായര്‍ പരിപാടി ഫ്‌ലാഗ് ഓഫ് ചെയ്തു.

ആരോഗ്യം, സാമ്പത്തികം, സാമൂഹികക്ഷേമം എന്നിവയെക്കുറിച്ച് പൂര്‍ണമായി ബോധവാന്മാരാക്കുന്നതിലൂടെയാണ് സ്ത്രീ ശാക്തീകരണം സാധ്യമാവുക എന്ന് ലൂര്‍ദ് ഡയറക്ടര്‍ ഫാ. ഷൈജു അഗസ്റ്റിന്‍ തോപ്പില്‍ പറഞ്ഞു. സൂമ്പാ ഇന്‍സ്ട്രക്ടര്‍ അരുണാ ജയപ്രകാശിന്റെ നേതൃത്വത്തില്‍ നടന്ന സജീവമായ സൂമ്പാ സെഷനോടുകൂടെയാണ് പരിപാടി ആരംഭിച്ചത്. അസോ. ഡയറക്ടര്‍ ഫാ. ജോര്‍ജ് സെക്വിര, നഴ്‌സിംഗ് സൂപ്രണ്ടന്റ് സിസ്റ്റര്‍ ധന്യ ജോസഫ്, ലാബ് ഇന്‍ചാര്‍ജ് സിസ്റ്റര്‍. ജോത്സ്‌ന എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

വനിതാ ദിനം പ്രമാണിച്ചു ഈ മാസം 31 വരെ വനിതകള്‍ക്കായി പ്രത്യേക ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകളും, ജോലി സമ്മര്‍ദ്ദം കുറയ്ക്കാന്‍ വേണ്ടിയുള്ള സൂമ്പാ ക്ലാസ്സുകുളം , ഗൈനക്കോളജി ഡിപ്പാര്‍ട്‌മെന്റ് നടത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.