ലൂര്‍ദ് ആശുപത്രിയില്‍ സന്ധിമാറ്റിവയ്ക്കല്‍ നിര്‍ണ്ണയ ക്യാമ്പ് നടത്തി

Posted on: April 13, 2023

എറണാകുളം : ലൂര്‍ദ് ആശുപത്രിയില്‍ ചലനത്തിലൂടെ ഉണര്‍വ് സന്ധിമാറ്റിവയ്ക്കല്‍ രോഗനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. വാതസംബന്ധമായ കാരണങ്ങളാല്‍ കാല്‍മുട്ട് വേദന അനുഭവിക്കുന്നവര്‍ക്കും കാല്‍മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ക്കും വേണ്ടി ലൂര്‍ദ് ഓര്‍ത്തോപീഡിക്‌സ്, ഇന്റെര്‍വെന്‍ഷനല്‍ പെയിന്‍ മാനേജ്മന്റ് ക്ലിനിക്ക്, ഫിസിയോതെറാപ്പി വിഭാഗങ്ങള്‍ സംയുക്തമായാണ് ക്യാമ്പും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചത്. എ സി പി കെ ആര്‍ മനോജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ലൂര്‍ദ് ആശുപത്രി അസ്സോസിയേറ്റ് ഡയറക്ടര്‍ ഫാ. വിമല്‍ ഫ്രാന്‍സിസ്, ഓര്‍ത്തോപീഡിക്‌സ് വിഭാഗം മേധാവി ഡോ.ജോണ്‍ ടി. ജോണ്‍, ഓര്‍ത്തോപീഡിക്‌സ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജോയ്‌സ് വര്‍ഗീസ്, ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മാനേജ്‌മെന്റ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ടിഷ ആന്‍ ബാബു, ചീഫ് ഫിസിയോതെറാപ്പിസ്റ്റ് അനുപമ ജി നായര്‍ എന്നിവര്‍ സംസാരിച്ചു.

സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ ആവശ്യകത, വേദന നിവാരണ ചികിത്സാരീതികള്‍, ഫിസിയോതെറാപ്പിയും പുനരധിവാസവും ആഹാരരീതിയും ജീവിതചര്യ ക്രമീകരണവും എന്നീ വിഷയങ്ങളിലായി യഥാക്രമം ലൂര്‍ദ് ഓര്‍ത്തോപീഡിക്‌സ് വിഭാഗം ഡോ. കുര്യാക്കോസ് കാരമന്‍, ഇന്റെര്‍വെന്‍ഷനല്‍ പെയിന്‍ മാനേജ്മന്റ് ക്ലിനിക്ക്‌സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ടിഷ ആന്‍ ബാബു, സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ക്ക് ഫിസിയോതെറാപ്പി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഗ്രൂപ്പ് ഫിസിയോതെറാപ്പിയും വ്യായാമ പരിശീലനവും നടത്തി.