ഊര്‍ജ കാര്യക്ഷമതാ ശില്‍പ്പശാല സംഘടിപ്പിച്ചു

Posted on: March 17, 2023

കൊച്ചി : എനര്‍ജി മാനെജ്‌മെന്റ് സെന്റര്‍, ബ്യൂറോ ഒഫ് എനര്‍ജി എഫിഷ്യന്‍സി, ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഒഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി)എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍
‘ഇന്‍വെസ്റ്റ്‌മെന്റ് ബസാര്‍ ഫോര്‍ എനര്‍ജി എഫിഷ്യന്‍സി’ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. കെഎസ്‌ഐഡിസി ചെയര്‍മാന്‍ പോള്‍ ആന്റണി ഉദ്ഘാടനം ചെയ്തു. ഊര്‍ജ കാര്യക്ഷമത വര്‍ധിപ്പിക്കേണ്ടത് നിലനില്‍പ്പിന് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഊര്‍ജ കാര്യക്ഷമതക്കായി വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പദ്ധതികള്‍ ശില്‍പ്പശാലയില്‍ വിശദീകരിച്ചു. ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ കോ ചെയര്‍മാന്‍ വി.പി. നന്ദകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.
ഊര്‍ജക്ഷമത വര്‍ധിപ്പിക്കേണ്ടത് കാലഘട്ടം ആവശ്യപ്പെടുന്ന അനിവാര്യതയാണന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നവീന സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഊര്‍ജകാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ഗാര്‍ഹിക ഉ
പയോക്താക്കളും വാണിജ്യ വ്യവസായസംരംഭകരും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

ഇഎംസി എനര്‍ജി എഫിഷ്യന്‍സി മേധാവി ജോണ്‍സണ്‍ ഡാനിയല്‍, ഫിക്കി എനര്‍ജി ഡിവിഷന്‍ ഡയറക്റ്റര്‍ എം.എന്‍.ഗിരീഷ് എന്നിവര്‍ സംസാരിച്ചു. വിവിധ സെഷനുകളില്‍ ധനകാര്യ സ്ഥാപനങ്ങള്‍, സാങ്കേതികവിദ്യ സേവന ദാതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വ്യാപാര വാണിജ്യ സ്ഥാപനങ്ങള്‍ക്കായുള്ള കേസ് സ്റ്റഡികള്‍ അവതരിപ്പിച്ചു. ഊര്‍ജ ക്ഷമത ഉത്പന്നങ്ങള്‍ക്കായുള്ള ധനകാര്യ ഓപ്ഷനുകള്‍ സംബന്ധിച്ച് ധനകാര്യ സ്ഥാപന പ്രതിനിധികള്‍ വിശദീകരിച്ചു.