ഇന്ത്യൻ ഏവിയേഷൻ ഷോ 16 മുതൽ

Posted on: March 3, 2016

India-Aviation-show-Big

ഹൈദരാബാദ് : ഇന്ത്യൻ ഏവിയേഷൻ ഷോ മാർച്ച് 16 മുതൽ 20 വരെ ഹൈദരാബാദിൽ നടക്കും. രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി ഇന്ത്യൻ ഏവിയേഷൻ 2016 ഉദ്ഘാടനം ചെയ്യും. ബീഗംപെട്ട് എയർപോർട്ടിൽ നടക്കുന്ന വിമാനനിർമാതാക്കളും വിമാനക്കമ്പനികളുമായി ലോകമെമ്പാടുനിന്നുമുള്ള 250 ലേറെ പ്രദർശകരുണ്ടാകും.

സിവിൽ വ്യോമയാനമന്ത്രാലയവും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും ചേർന്നാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. 50,000 ലേറെ സന്ദർശകർ പ്രദർശനം കാണാൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.