കര്‍ഷക സഹായ പദ്ധതികളുമായി എറണാകുളം മില്‍മ യൂണിയന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

Posted on: March 4, 2023

കൊച്ചി : മില്‍മ എറണാകുളം മേഖലാ യൂണിയന്‍ പുതിയ പാല്‍ ഉത്പന്നങ്ങളും കര്‍ഷക സഹായ പദ്ധതികളുമായി (എച്ച്ടു എഫ്) പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഇന്‍ഷുറന്‍സ് ഇല്ലാത്ത പശു കിടാങ്ങള്‍ മരണപ്പെട്ടാല്‍ കര്‍ഷകനു സാമ്പത്തിക സഹായം നല്‍കും. ക്ഷീര സംഘങ്ങളുടെ കെട്ടിടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കും. കേന്ദ്ര ധന സഹായത്തോടെ 16 ബള്‍ക്ക് മില്‍ക്ക് കൂളറുകള്‍ സ്ഥാപിക്കും.

എച്ച് ടു എഫ് പദ്ധതികളുടെയും പുതിയ ഉത്പന്നങ്ങളുടെ വിതരണത്തിന്റെയും ഉദ്ഘാടനം പത്ത
ടിപ്പാലം റസ്റ്റ്ഹൗസ് ഓഡിറ്റോറിയത്തില്‍ 7ന് 10ന് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിക്കും. മന്ത്രി
പി.രാജീവ് അധ്യക്ഷത വഹിക്കും.