എം4അക്വാ

Posted on: May 27, 2015

സോണി ഇന്ത്യ എക്സ്പീരിയ എം4 അക്വാ ഡ്യുവൽ ആൻഡ്രോയ്ഡ് സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചു. മികച്ച ശേഷിയുള്ള കാമറ, മനോഹരമായ ഡിസൈൻ, കരുത്തുറ്റ ബാറ്ററി തുടങ്ങി നിരവധി സവിശേഷതകൾ എക്‌സ്പീരിയ എം4 അക്വാ സ്മാർട്ട്‌ഫോണിനുണ്ട്. വാട്ടർ പ്രൂഫ് ആയ ഈ ഫോണിൽ വെള്ളവും, പൊടിയും പ്രതിരോധിക്കാനുള്ള സംവിധാനവും ഉണ്ട്. പൊടി പ്രതിരോധത്തിനുള്ള ഉയർന്ന ഇൻഗ്രീസ് പ്രൊട്ടക്ഷൻ റേറ്റിംഗ് (ഐപി65/68) ആണ് മറ്റൊരു സവിശേഷത.

സോണിയുടെ എക്്‌സ്പീരിയ സെഡ് ശ്രേണിയുടെ ജനപ്രിയ ഘടകങ്ങൾ എല്ലാം അക്വായിലുണ്ട്. 5 ഇഞ്ച് ഫുൾ ഹൈഡെഫനിഷൻ (1280X720) ഡിസ്‌പ്ലേ. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന 2400 എംഎഎച്ച് ബാറ്ററി. എം4 അക്വാ സ്മാർട്ട് ഫോണിന്റെ 13 മെഗാപിക്‌സൽ പിൻ കാമറയിൽ ചിത്രങ്ങൾക്കും വീഡിയോയ്ക്കും മിഴിവ് പകരുന്നത് സോണിയുടെ എഫ് 2.0 അപ്പെർച്ചറും ഐ.എസ്.ഒ. 3200 സെൻസിറ്റിയും ചേർന്ന എക്‌സ് മോർ ആർഎസ് സെൻസറാണ്. മുൻവശത്തെ 5 മെഗാപിക്‌സൽ സെൽഫി കാമറയാകട്ടെ വൈഡ് ആംഗിൾ ലെൻസോടു കൂടിയതുമാണ്. വീഡിയോ ചിത്രീകരണത്തിന് ഹൈ ഡൈനാമിക് റേഞ്ച് മോഡ്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 64 ബിറ്റ് ഒക്ട കോർ പ്രോസസർ, 4ജി എൽടിഇ ആൻഡ്രോയ്ഡ് 5.0 ലോലിപോപ്പ്. 2 ജിബി റാം, 8 ജിബി / 16 ജിബി ഫ്‌ലാഷ് മെമ്മറി, 128 ജിബി മൈക്രോ എസ്ഡി കാർഡ്. ബ്ലൂടൂത്ത്@4.1, വൈഫൈ ഹോട്ട്‌സ്‌പോട്ട് ഫംഗ്ഷൻ, സോണി 3ഡി സൗണ്ട് ടെക്‌നോളജി,

സോണി ഓംനി ബാലൻസ് ഡിസൈനിലുള്ള എം4 അക്വ ഫോണിന് 136 ഗ്രാമാണ് ഭാരം. ആപ്‌സ്, ഇന്റർനെറ്റ് ഉപയോഗത്തിൽ 150 എംബി ഡൗൺലോഡ് സ്പീഡും 50 എംബി അപ് ലോഡ് സ്പീഡിനും അനുയോജ്യമാണ് എം4 അക്വാ. 24,990 രൂപയാണ് വില.