യൂണിയന്‍ ബാങ്ക് സംരഭ വായ്പാ വിതരണ മേള സംഘടിപ്പിച്ചു

Posted on: August 12, 2022

കൊച്ചി: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ എറണാകുളം റീജിയണല്‍ ഓഫീസും എറണാകുളം റൂറല്‍ റീജിയണല്‍ ഓഫീസും ചേര്‍ന്ന് ചെറുകിട വ്യവസായ വാണിജ്യ മേഖലകള്‍ക്കായുള്ള വായ്പാവിതരണ മേള നടത്തി. ബാങ്കിന്റെ ട്രഷറി ആന്‍ഡ് ഇന്റര്‍നാഷ്ണല്‍വിഭാഗം ജനറല്‍ മാനേജര്‍ എം.വി. ബാലസുബ്രഹ്മണ്യം ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ബാങ്കിന്റെ മംഗളൂരു സോണല്‍ ഓഫീസ് മേധാവി എം. രവീന്ദ്രബാബു, സെന്‍ട്രല്‍ ഓഫീസ് എംഎസ്എംഇ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഹനുമന്ത റെഡ്ഡി എന്നിവര്‍പ്രസംഗിച്ചു. എറണാകുളം റീജിയണല്‍ മാനേജര്‍ സി.ജെ. മനാഥസ്വാമി, എറണാകുളം റൂറല്‍ റീജിയണല്‍ മാനേജര്‍ ആര്‍ ദേവരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

TAGS: Union Bank |