യൂണിയന്‍ ബാങ്കിന് 1,440 കോടി അറ്റാദായം

Posted on: May 14, 2022

മുംബൈ : യൂണിയന്‍ ബാങ്കിന് നാലാം പാദത്തില്‍ 1440 കോടി രൂപയുടെ അറ്റാദായം. മുന്‍വര്‍ഷം ഇതേകാലത്തെ 1330 കോടിയെക്കാള്‍ എട്ടുശതമാനമാണ് വര്‍ധന. ബാങ്കിന്റെ മൊത്തം വരുമാനം മുന്‍വര്‍ഷം നാലാംപാദത്തിലെ 19,804.91 കോടിയില്‍നിന്ന് ഇത്തവണ 20,804.44 കോടി രൂപയിലെത്തി.

2021-’22 സാമ്പത്തിക വര്‍ഷം ബാങ്കിന്റെ മൊത്തം അറ്റാദായം മുന്‍വര്‍ഷത്തെ 2906 കോടിയില്‍നിന്ന് 5232 കോടി രൂപയിലെത്തി. അതേസമയം, മൊത്തം വരുമാനം 80,511.83 കോടിയില്‍നിന്ന് 80,468.77 കോടിയായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി 4.62 ശതമാനത്തില്‍നിന്ന് 3.68 ശതമാനമായും കുറഞ്ഞു.

2021-’22 സാമ്പത്തികവര്‍ഷം ഓഹരിയൊന്നിന് 1.90 രൂപവീതം (19 ശതമാനം) ലാഭവീതം നല്‍കാനും ബാങ്ക് തീരുമാനിച്ചു.

 

TAGS: Union Bank |