ഐടി സംയോജനത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി യൂണിയന്‍ ബാങ്ക്

Posted on: December 5, 2020

കൊച്ചി : ആന്ധ്രാ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവയുടെ ലയനത്തെ തുടര്‍ന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഐടി സംയോജനത്തില്‍ പുതിയ നേട്ടം കൈവരിച്ചു. മുമ്പത്തെ കോര്‍പ്പറേഷന്‍ ബാങ്കിന്റെ എല്ലാ ശാഖകളിലും ഐടി സംയോജനം പൂര്‍ത്തിയായി. സര്‍വീസ് ബ്രാഞ്ചുകളും സ്പെഷ്യലൈസ്ഡ് ബ്രാഞ്ചുകളും ഇതില്‍ ഉള്‍പ്പെടുന്നു.

കോര്‍പ്പറേഷന്‍ ബാങ്കിലെ എല്ലാ ഇടപാടുകാരും യൂണിയന്‍ ബാങ്ക് സിബിഎസ്- ലേയ്ക്ക് വിജയകരമായി ‘കുടിയേറുകയും’ ചെയ്തു. ഇതിന്റെ ഭാഗമായി കോര്‍പ്പറേഷന്‍ ബാങ്ക് ഇടപാടുകാര്‍ക്ക് ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, യുപിഐ, ഐഎംപിഎസ്, എഫ്ഐ ഗേറ്റ്വേ, ട്രഷറി ഇടപാടുകള്‍ എന്നിവ അനായാസമായി.

നേരത്തെ തന്നെ കോര്‍പ്പറേഷന്‍ ബാങ്ക്, എടിഎം സ്വിച്ചും, എടിഎം ടെര്‍മിനലുകളും യൂണിയന്‍ ബാങ്ക് നെറ്റ് വര്‍ക്കുമായി ബന്ധിപ്പിച്ചിരുന്നു. മൊത്തം ഐടി സംയോജനം സമയബന്ധിതമായി പൂര്‍ത്തിയായതിനാല്‍ ഇടപാടുകാര്‍ക്ക് കാര്യമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ല. ഇന്‍ഫോസിസ്, ഇവൈ, ബിസിജി എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഐടി സംയോജനം.

ഇടപാടുകാര്‍ക്ക് കൂടുതല്‍ പുതിയ ഉത്പന്നങ്ങളും സേവനവും ലഭ്യമാക്കാന്‍, സമ്പൂര്‍ണ ഐടി സംയോജനത്തിന് കഴിയുമെന്ന് യൂണിയന്‍ ബാങ്ക് എംഡിയും സിഇഒയുമായ ജി. രാജ്കിരണ്‍ റായ് പറഞ്ഞു.

TAGS: Union Bank |