യൂണിയന്‍ ബാങ്ക് 10 ലക്ഷം രൂപയുടെ മരുന്നുകള്‍ നല്‍കി

Posted on: November 29, 2022

മുംബൈ : സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി യൂണിയന്‍ബാങ്ക് ഓഫ് ഇന്ത്യ 10 ലക്ഷം രൂപയുടെ മരുന്നുകള്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വകുപ്പിന് പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി നല്‍കി.

യൂണിയന്‍ ബാങ്ക് മുംബൈ സൗത്ത് റീജിയണല്‍ ഹെഡ് ഗോവിന്ദ് കുമാര്‍ ഝാ പരേലില്‍ വച്ച് മുനിസിപ്പല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസര്‍ മംഗള ഗോമറെയ്ക്ക് മരുന്നുകള്‍ കൈമാറി. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ മാനെജിങ് ഡയറക്റ്ററും സിഇഒയുമായ എ. മണിമേഖലയ്ക്കും ഫീല്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ യോഗേന്ദ്രസിംഗിനും മുനിസിപ്പല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് നന്ദി അറിയിച്ചു.

 

TAGS: Union Bank |