യൂണിയന്‍ ബാങ്ക് ഭവന വായ്പാ നിരക്കുകള്‍ കുറച്ചു

Posted on: November 3, 2020

യൂണിയന്‍ ബാങ്ക് 30 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഭവന വായ്പകളുടെ പലിശാ നിരക്കുകളില്‍ 10 ബിപിഎസ് കുറച്ചു. വനിതാ വായ്പക്കാര്‍ക്ക് 5 ബിപിഎസിന് പലിശ നിരക്കില്‍ കൂടുതല്‍ ഇളവ് ലഭിക്കും. 2020 ഡിസംബര്‍ 31 വരെ ഭവന വായ്പകള്‍ക്കായി പ്രോസസിങ് ചാര്‍ജുകള്‍ ഈടാക്കുകയുമില്ല.

ഇതിനുപുറമെ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പകള്‍ ഏറ്റെടുക്കുന്ന സാഹചര്യത്തില്‍ 10000 രൂപ വരെ നിയമ, മൂല്യനിര്‍ണ്ണയ ചാര്‍ജുകളും എഴുതിത്തള്ളി. ഈ പലിശ ഇളവുകളെല്ലാം 2020 നവംബര്‍ ഒന്നാം തിയ്യതി മുതല്‍ പ്രാബല്യത്തില്‍ വന്നു.

കാര്‍, വിദ്യാഭ്യാസ വായ്പകള്‍ക്കും പ്രോസസ്സിംഗ് ചാര്‍ജുകളൊന്നുമില്ല. ഉപഭോക്താക്കളിലേക്ക് എത്തുന്നതിനായി ബാങ്ക് റീട്ടെയില്‍, എംഎസ്എംഇ വായ്പകളുടെ ഒന്നിലധികം കാമ്പെയ്നുകള്‍ ആരംഭിച്ചിട്ടുണ്ട്.

ഉത്സവ സീസണ്‍ കണക്കിലെടുക്കുമ്പോള്‍, ബാങ്ക് വാഗ്ദാനം ചെയ്യുന്ന കുറഞ്ഞ പലിശനിരക്കിന്റെ പ്രയോജനം വായ്പക്കാര്‍ പ്രയോജനപ്പെടുത്തുമെന്നും വായ്പകള്‍ എടുക്കുമെന്നും ബാങ്ക് പ്രതീക്ഷിക്കുന്നു.

TAGS: Union Bank |