എല്‍. ഐ. സി പോളിസികള്‍ യൂണിയന്‍ ബാങ്കിലൂടെ

Posted on: July 21, 2020

കൊച്ചി : ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ യുഎ യൂണിയന്‍ ബാങ്കും കോര്‍പ്പറേറ്റ് ഏജന്‍സി കൂട്ടുകെട്ടിന് ധാരണയായി. ഇതനുസരിച്ച് എല്‍.ഐ. സി. യുടെ ടേം ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ പ്ലാനുകള്‍, കുട്ടികള്‍ക്കുള്ള പ്ലാനുകള്‍, യൂലിപ്, എന്‍ഡോമെന്റ് പ്ലാന്‍ എന്നിവയടക്കം എല്ലാത്തരം പോളിസികളും യൂണിയന്‍ ബാങ്കിന്റെ ശാഖകളിലൂടെ ലഭ്യമാക്കും.

ആന്ധ്ര ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവയെ ഈയിടെ യൂണിയന്‍ ബാങ്കില്‍ ലയിപ്പിച്ചിരുന്നു. ഇതോടെ , യൂണിയന്‍ ബാങ്കിന് തമിഴ്‌നാട്ടിലും കേരളത്തിലും കൂടി മാത്രം. 1.021 ശാഖകളുണ്ട്. യൂണിയന്‍ ബാങ്ക് ഓഫീസില്‍ നടന്ന ചടങ്ങില്‍ ബാങ്ക് ഫീല്‍ഡ് ജനറല്‍ മാനേജര്‍ എം.എച്ച്. പദ്മനാഭന്‍, റീജണല്‍ ഹെഡ് ബി. പി. ദാസ്, ഡി.ജി.എം. പുല്ല റാവു എന്നിവരും എല്‍.ഐ.സി.യെ പ്രതിനിധീകരിച്ച് സോണല്‍ മാനേജര്‍ കെ. കഭിരേശനും പങ്കെടുത്തു.

TAGS: LIC | Union Bank |