എൽ ഐ സി പിറവം ഓഫീസ് പുതിയ മന്ദിരത്തിൽ

Posted on: September 14, 2021

 

പിറവം : പിറവംഎല്‍. ഐ.സി. സാറ്റ് ലൈറ്റ് ഓഫീസ് പി. ഒ. ജംഗ്ഷനില്‍ ബി. എസ് . എന്‍ .
എല്‍. മന്ദിരത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എറണാകുളം സിനിയര്‍ ഡിവിഷണല്‍ മാനേജര്‍ വസന്ത് കുമാര്‍ ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു.

മൂവാറ്റുപുഴ സി നിയര്‍ ബാഞ്ച് മാനേജര്‍ പി.ആര്‍. പൗരധന്‍ അധ്യക്ഷതവഹിച്ചു. പോളിസിഉടമകളെ പ്രതിനിധികരിച്ചു രാധാകൃഷന്‍ കെ. നായര്‍, ഡിവിഷന്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ അജിത്, മാനേജര്‍ സെയില്‍ സ് നന്ദകുമാര്‍, മാനേജര്‍ ഐടി – മിനി, ചിഫ് ഏന്‍ ജീനിയര്‍ ശ്രീനിവാസന്‍, മൂവാറ്റുപുഴ അസി.മാനേജര്‍ പോള്‍ വര്‍ഗീസ്, എം.ആനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.

പിറവം ബി.എസ്.എന്‍.എല്‍. എന്‍ജിനിയര്‍, സാബുകാളിയാംമ്പുറം, (കോണ്‍ട്രാക്ടര്‍ മുത്തു കൃഷ്ണന്‍ എന്നിവരെ ആദരിച്ചു. ബിസിനസില്‍ മികവു പുലര്‍ത്തിയ ഏജന്റുമാര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കി ആദരിച്ചു.

TAGS: LIC |