പ്രിന്റേഴ്സ് അസോസിയേഷന്‍ എംഎസ്എംഇ ദിനം ആഘോഷിച്ചു

Posted on: June 28, 2021

കൊച്ചി : കേരള പ്രിന്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ലോക എം.എസ്.എം.ഇ ദിനം ആഘോഷിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച കോവിഡ് സമാശ്വാസ പാക്കേജ് വ്യവസായ മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുമെന്ന് യോഗം വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് വൈ.വിജയന്‍ ഉദ്ഘാടനം ചെയ്തു. എം.രാജേന്ദ്രന്‍പിള്ള അധ്യക്ഷനായിരുന്നു.

പി.എ. അഗസ്മിന്‍, പി.എം. ഹസൈനാര്‍, പി.അശോക് കുമാര്‍, ജോര്‍ജ് വര്‍ഗീസ്, ജെയിന്‍ കെ. എബ്രഹാം സംസാരിച്ചു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച വെബിനാര്‍ അഡ്വ.സാനു.പി.ചെല്ലപ്പന്‍, അജിത് സെമണ്‍, എം.എസ്. വികാസ്, മുജീബ് അഹമദ് എന്നിവര്‍ നയിച്ചു. ഉദ്യം രജിസ്‌ട്രേഷന്‍, വ്യാപാരി ക്ഷേമനിധി, തൊഴിലാളി ക്ഷേമനിധി, അക്കൗണ്ടിംഗ് എന്നിവയായിരുന്നു വെബിനാര്‍ വിഷയങ്ങള്‍.