മുത്തൂറ്റ് ഫിനാന്‍സ് കോവിഡ് പോരാളികളെ ആദരിക്കുന്നു

Posted on: September 19, 2020

കൊച്ചി : മുത്തൂറ്റ് ഫിനാന്‍സ് എറണാകുളം ജില്ലയിലെ ആരോഗ്യരംഗത്തെ കോവിഡ് പോരാളികളെ ആദരിക്കുന്നു. മുത്തൂറ്റ് ഫിനാന്‍സ് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ കൊച്ചി ശാഖയുമായി ചേര്‍ന്നാണ് ജില്ലയിലെ കോവിഡ് പ്രതിരോധത്തിനായി ആരോഗ്യരംഗത്തെ വിവിധ മേഖലയില്‍ അഹോരാത്രം പ്രയത്നിക്കുന്ന 30 പേര്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കി ആദരിക്കുന്നത്.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സുമാര്‍, നേഴ്സുമാര്‍, ഡോക്ടര്‍മാര്‍, ആശുപത്രി ശുചീകരണ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും തിരഞ്ഞെടുക്കുന്നവരെയാണ് ആദരിക്കുക. ഐ.എം.എ കൊച്ചി ശാഖയിലെ വിദഗ്ദ്ധരടങ്ങിയ ജൂറിയായിരിക്കും അവാര്‍ഡിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുകയെന്ന് ഐ.എം.എ കൊച്ചി ശാഖ പ്രസിഡന്റ് ഡോ. രാജീവ് ജയദേവന്‍ അറിയിച്ചു. ഈ മാസം 25-ന് വരെ നോമിനേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9961648800 ബന്ധപ്പെടുക.