എറണാകുളം ജില്ലയിലെ വ്യാപാരികൾക്ക് കോവിഡ് ഇൻഷുറൻസ്

Posted on: August 20, 2020

കൊച്ചി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മറ്റി അംഗങ്ങൾക്ക് കോവിഡ് 19 കവറേജ് ഉൾപ്പെടെയുള്ള സമഗ്ര ആരോഗ്യ ഇൻഷുറസ് പദ്ധതി നടപ്പാക്കി. സ്റ്റാർ ഹെൽത്ത് ഇൻഷുറസുമായി ചേർന്ന് 5 ലക്ഷം രൂപയ്ക്കുള്ള ഫാമിലി ഹെൽത്ത് ഇൻഷുറസാണിത്.

ജില്ലാ കമ്മറ്റി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്റ്റാർ ഹെൽത്ത് ഇൻഷുറസ് എറണാകുളം ഏരിയ ഓഫീസിനെ പ്രതിനിധീകരിച്ച് ബ്രാഞ്ച് മാനേജർ ധനൂപ് ടി ശിവദാസൻ, സെയിൽസ് മാനേജർ കെ.കെ നാരായ്ൺ ദാസ്, ഹെൽത്ത് അഡൈ്വസർ വി.പി. മോഹനൻ എന്നിവർ ജില്ലാ പ്രസിഡന്റ് പി.സി ജേക്കബിൽ നിന്നും ധാരണാപത്രം ഏറ്റുവാങ്ങി.

ചടങ്ങിൽ ജനറൽ സെക്രട്ടറി അഡ്വ. എ.ജെ റിയാസ്, ട്രഷറർ സി.എസ് അജ്മൽ, വർക്കിംഗ് പ്രസിഡന്റ് ടി.ബി.നാസർ, ജില്ലാ സെക്രട്ടറി ജിമ്മി ചക്കിയത്ത്, എറണാകുളം മേഖല സെക്രട്ടറി സുരേഷ് ഗോപി എന്നിവരും പ്രസംഗിച്ചു.