ജിയോ 5 ജി സേവനങ്ങള്‍ ആലപ്പുഴയിലും

Posted on: January 26, 2023

ആലപ്പുഴ : ജിയോ ടൂ 5 ജി സേവനങ്ങള്‍ ആലപ്പുഴയിലും ലഭിച്ചു തുടങ്ങി. ഇതോടെ ജിയോയുടെ 5ജി സേവനങ്ങള്‍ സംസ്ഥാനത്ത് 12 നഗരങ്ങളില്‍ ലഭ്യമാകും.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, കോട്ടയം, കൊല്ലം, കണ്ണൂര്‍, മലപ്പുറം, ഗുരുവായൂര്‍, ചേര്‍ത്തല എന്നിവയാണ് സേവനം ലഭിക്കുന്ന മറ്റു നഗരങ്ങള്‍. രാജ്യത്ത് ഇതിനകം 184 നഗരങ്ങളില്‍ ജിയോ 5ജി ലഭിക്കുന്നുണ്ട്.

ആലപ്പുഴയിലെ ജിയോ ഉപയോക്താക്കള്‍ക്ക് അധിക ചെലവില്ലാതെ 1 ജിബിപിഎസ്+ വേഗ ത്തില്‍ അണ്‍ലിമിറ്റഡ് ഡേറ്റ ഉപയോഗിക്കാന്‍ ജിയോ വെല്‍ക്കം ഓഫറിലേക്ക് ക്ഷണം ലഭിക്കും.

5ജി ലഭിക്കാന്‍ സിം കാര്‍ഡ് മാറ്റേണ്ടതില്ല. 5ജി പിന്തുണയ്ക്കുന്ന ഫോണില്‍ പോസ്റ്റ് പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രപെയ്ഡ് റീചാര്‍ജായ 239 രൂപയോ അതിനു മുകളിലുള്ള റീചാര്‍ജോ ഉണ്ടായിരിക്കണം.

TAGS: JIO 5G |