പെപ്പര്‍ഫ്രൈ സ്റ്റുഡിയോ ചേര്‍ത്തലയില്‍

Posted on: June 8, 2022

ചേര്‍ത്തല : ഇ-കൊമേഴ്‌സ് ഫര്‍ണിച്ചര്‍ ഹോം ഗുഡ്‌സ് കമ്പനിയായ പെപ്പര്‍ഫ്രൈ ചേര്‍ത്തലയിലെ ആദ്യ സ്റ്റുഡിയോ തുറന്നു. ഹോം കെയറിന്റെ പങ്കാളിത്തത്തോടെ ആരംഭിച്ച പുതിയ സ്റ്റുഡിയോ ചേര്‍ത്തല കോടതി ജംഗ്ഷനിലെ ഹോം കെയര്‍ ബില്‍ഡിംഗിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഹോം, ലിവിംഗ് സ്‌പേസ് ഉപഭോക്താക്കളുടെ തനതായ ആവശ്യങ്ങള്‍ക്കനുസൃതമായി വ്യക്തിഗത ഷോപ്പിംഗ് അനുഭവം നല്‍കാനാണ് ചേര്‍ത്തലയിലെ സ്റ്റുഡിയോ ലക്ഷ്യമിടുന്നത്.

ഹോം കെയറുമായി ചേര്‍ന്ന് ചേര്‍ത്തലയില്‍ തങ്ങളുടെ പുതിയ സ്റ്റുഡിയോ ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പെപ്പര്‍ഫ്രൈ ഫ്രാഞ്ചൈസിംഗ് അന്‍ഡ് അലയന്‍സസ് ബിസിനസ് ഹെഡ് അമൃത ഗുപ്ത പറഞ്ഞു. പെപ്പര്‍ഫ്രൈ ഫ്രാഞ്ചൈസി സ്വന്തമാക്കുന്നത് ഒരു സംരംഭക വിജയമാണ്, കൂടാതെ മെട്രോപൊളിറ്റന്‍, മുന്‍നിര നഗരങ്ങളുടെ അപ്പുറത്തേക്ക് ഉപഭോക്താക്കളിലേക്ക് എത്താനും ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ മുന്‍നിര ഹോം ഫര്‍ണിച്ചര്‍ വിപണിയായ പെപ്പര്‍ഫ്രൈയുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് ഹോം കെയര്‍ ഉടമ ജോസ് പൊന്നേഴത്ത് പറഞ്ഞു. യഥാര്‍ഥത്തിലുള്ള ഒരു വ്യത്യസ്തമായ ഓമ്‌നി ചാനല്‍ ബിസിനസിന് പെപ്പര്‍ഫ്രൈ തുടക്കമിട്ടു, ഏറ്റവും വലിയ ഓമ്‌നി ചാനല്‍ ഹോം ഫര്‍ണിച്ചര്‍ ബിസിനസ് സൃഷ്ടിക്കുന്നതില്‍ അവരുടെ ഭാഗമാകുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS: Pepperfry |