ആലപ്പുഴയില്‍ സാന്നിധ്യമറിയിച്ച് പെപ്പര്‍ഫ്രൈ

Posted on: April 10, 2024

ആലപ്പുഴ : ഇ-കൊമേഴ്സ് ഹോം ഗുഡ്സ് കമ്പനിയായ പെപ്പര്‍ഫ്രൈയുടെ സ്റ്റുഡിയോ ആലപ്പുഴയില്‍ തുറന്നു. ഹോം, ലിവിംഗ് സ്പേസ് തുടങ്ങിയ വിപണികളില്‍ ഒമ്നി ചാനല്‍ ബിസിനസ് രൂപപ്പെടുത്താനുമുള്ള കമ്പനിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഓഫ്ലൈന്‍ വിപുലീകരണം. രാജ്യത്ത് 150ലേറെ സ്റ്റുഡിയോകളുള്ള പെപ്പര്‍ഫ്രൈക്ക് നൂറിലേറെ നഗരങ്ങളില്‍ സാന്നിധ്യമുണ്ട്.

റോക്ക് ഹാമറിന്റെ പങ്കാളിത്തത്തോടെ ആരംഭിച്ച പുതിയ സ്റ്റുഡിയോ ആലപ്പുഴ സിവില്‍ സ്റ്റേഷന്‍ വാര്‍ഡിലെ റിയല്‍ പ്ലാസയിലാണ് സ്ഥിതി ചെയ്യുന്നത്. കമ്പനിയുടെ ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സള്‍ട്ടന്റുകള്‍ ഉപഭോക്താക്കള്‍ക്ക് ഡിസൈന്‍ സംബന്ധിച്ച ഉപദേശവും നല്‍കും. കേരളത്തിലെ ഹോം, ലിവിങ് സ്പേസ് ഉപഭോക്താക്കളുടെ തനതായ ആവശ്യങ്ങള്‍ക്കനുസൃതമായി വ്യക്തിഗത ഷോപ്പിങ് അനുഭവം നല്‍കാനാണ് ആലപ്പുഴയിലെ സ്റ്റുഡിയോ ലക്ഷ്യമിടുന്നത്.

TAGS: Pepperfry |