വി സ്റ്റാറിന്റെ ആദ്യ എക്‌സ്‌ക്ലൂസീവ് ഔട്ട്‌ലെറ്റ് കൊച്ചിയിൽ

Posted on: October 26, 2014

V-star-new--logo--launch

വി സ്റ്റാറിന്റെ ആദ്യ എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് ഔട്ട്‌ലെറ്റ് എറണാകുളം എംജി റോഡിലെ സെന്റർ സ്‌ക്വയർ മാളിലെ മൂന്നാമത്തെ നിലയിൽ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം വി ഗാർഡ് ഗ്രൂപ്പ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നിർവഹിച്ചു.

വി ഗാർഡ് എംഡി മിഥുൻ ചിറ്റിലപ്പിള്ളി, വി സ്റ്റാർ ക്രിയേഷൻസ് മാനേജിംഗ് ഡയറക്ടർ ഷീല കൊച്ചൗസേപ്പ്, ജനറൽ മാനേജർ കെ. വൈദ്യനാഥൻ, കെ. വിജയൻ തുടങ്ങിയവർ പങ്കെടുത്തു. സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷൻമാർക്കുമായി ഇന്നർവെയർ ഔട്ടർവെയർ കളക്ഷൻസാണ് ഔട്ട്‌ലെറ്റിൽ ഒരുക്കിയിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

TAGS: V Star |