നന്മ ഭവനങ്ങളുടെ രണ്ടാം ഘട്ടം : ഉദ്ഘാടനം നടത്തി

Posted on: September 14, 2020

കൊച്ചി : പ്രളയദുരിത ബാധിതര്‍ക്കു നന്മ ഫൗണ്ടേഷനും ക്രെഡായിയും ചേര്‍ന്നു നല്‍കുന്ന നന്മ
ഭവനങ്ങളുടെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.
യുസഫലി നിര്‍വഹിച്ചു. ആദ്യഘട്ടം പൂര്‍ത്തിയായതിന്റെ പ്രഖ്യാപനവും നിര്‍വഹിച്ച അദ്ദേഹം 25 വീടുകള്‍ നിര്‍മിക്കുന്നതിനു പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. ആലപ്പുഴ നന്മ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു.

ഐജി പി. വിജയന്‍, ശ്രീകുമാര്‍ മേനോന്‍, ബിപിസിഎല്‍ കൊച്ചി – എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുര
ളി മാധവന്‍, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എംഡി സി. ജെ. ജോര്‍ജ്, കഡായ് പാസ്
പ്രസിഡന്റ് പോള്‍ രാജ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

ആദ്യഘട്ടത്തില്‍ 100 വീടുകളാണ് നിര്‍മിച്ചത്. രണ്ടാം ഘട്ടത്തിലെ 100 വീടുകളില്‍ 5 എണ്ണം പൂര്‍
ത്തിയായി.