പൊതുമേഖല ബാങ്ക് മേധാവികളുടെ യോഗം 28 ന്

Posted on: April 20, 2015

Arun-Jaitley--Big-a

ന്യൂഡൽഹി : ധനമന്ത്രി അരുൺ ജയ്റ്റ്‌ലി വിളിച്ചുകൂട്ടുന്ന പൊതുമേഖല ബാങ്ക് മേധാവികളുടെ യോഗം 28 ന് റിസർവ് ബാങ്കിന്റെ മുംബൈ ഓഫീസിൽ ചേരും. വൻകിട ഇൻഫ്രസ്ട്രക്ചർ പദ്ധതികൾക്ക് വായ്പ ലഭിക്കാനുള്ള തടസങ്ങൾ നീക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം.

റിസർവ് ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. നിഷ്‌ക്രിയ ആസ്തികൾ വർധിക്കുന്ന സാഹചര്യമാണ് വൻകിട പദ്ധതികൾ വായ്പ നൽകുന്നതിൽ നിന്നും പൊതുമേഖലാ ബാങ്കുകളെ പിന്തിരിപ്പിക്കുന്നത്. റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം 2014 ഡിസംബറിൽ പി എസ് യു ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 2,60,531 കോടി രൂപയാണ്.